ഡല്‍ഹി കാലാവസ്ഥ: ദേശീയ തലസ്ഥാനമായ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ പരമാവധി താപനില 3 മുതൽ 04 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും അതിനുശേഷം താപനിലയിൽ മാറ്റമുണ്ടാകുവാൻ സാധ്യതയില്ലെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഇന്നലെ, വെളളിയാഴ്ച പുലർച്ചെ മുതൽ ഡൽഹിയുടെ പലഭാഗങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇഗ്നോ, നജഫ്ഗഡ്, ലോധി റോഡ്, പിതംപുര തുടങ്ങിയ സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ കൂടുതൽ വേഗതയിലുള്ള കാറ്റ് വീശി. പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടതും മരങ്ങൾ കടപുഴകി വീണതും ഗതാഗത തടസം സൃഷ്ടിച്ചു. കൂടാതെ, വിമാന സർവീസുകൾക്കും തടസം നേരിട്ടിരുന്നു.

മേയ് ആറ് ചൊവ്വാഴ്ച വരെ ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും മേഘാവൃതമായ ആകാശവും നേരിയ മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 22.2 ഡിഗ്രി സെൽഷ്യസാകും. ഇത് , സീസണിലെ ശരാശരിയേക്കാൾ 2.5 ഡിഗ്രി താഴെയാണ്. വൈകുന്നേരങ്ങളിലും രാത്രിയിലും ഡൽഹി നിവാസികൾക്ക് സുഖകരമായ, തണുപ്പുള്ള അന്തരീക്ഷം ആസ്വദിക്കാം.
ഇന്ന് മെയ് 3 ശനിയാഴ്ച നഗരത്തിൽ കുറഞ്ഞത് 19 ഡിഗ്രി സെൽഷ്യസും പരമാവധി 34 ഡിഗ്രി സെൽഷ്യസും, ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മെയ് 4 ,5 തിയതികളിൽ ഇതേ അവസ്ഥ തന്നെയാവും. എന്നാൽ രാത്രികളിൽ നേരിയ ചൂട് അനുഭവപ്പെടുകയും 31 ഡിഗ്രി സെൽഷ്യസിനും 35 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയർന്ന താപനില അനുഭവപ്പെടുകയും ചെയ്യും.
മെയ് 6 മുതൽ 8 വരെ താപനില സ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ആഴ്ചയുടെ മധ്യത്തോടെ കുറഞ്ഞത് 25 ഡിഗ്രി സെൽഷ്യസും പരമാവധി 36 ഡിഗ്രി സെൽഷ്യസും വരെ ഉയരും. മെയ് 6 വരണ്ടതായി തുടരുമെങ്കിലും, മെയ് 8 ന് മഴയും ഇടിമിന്നലും തിരിച്ചെത്തിയേക്കാം. ഈ കാലയളവിൽ പൊതുവെ മേഘാവൃതമായ ആകാശവും മഴയോ ഇടിമിന്നലോ ഉണ്ടാകാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
അതേസമയം, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന നഗരത്തിൽ ദിവസം മുഴുവനും മഴയും ഇടിമിന്നലും ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് വിമാന യാത്രകളിൽ തടസ്സം നേരിടുവാനുള്ള സാധ്യതയുണ്ട്. ഇന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് വരുന്നവർ ഇതിനുള്ള മുൻകരുതലുകൾ എടുക്കുകയും വിമാന സമയവും സ്‍വീസം സംബന്ധിച്ച അപ്ഡേറ്റുകൾ എന്തെങ്കിലും ഉണ്ടോ എന്ന് എയർലൈനുകളുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം.
ഡൽഹിയിൽ ഇടിമിന്നൽ പ്രതീക്ഷിക്കുന്നതിനാൽ വിമാന സർവീസുകളെ ബാധിക്കുവാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ നിർദ്ദേശിച്ച് ഇന്ന് രാവിലെ 7.10ന് ഇന്ഡിഗോ എയർലൈൻസ് എക്സില്‍ പോസ്റ്റ് ചെയ്തു.
ഇന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെ മഴയും ഇടിമിന്നലും ബാധിച്ചേക്കാം. വിമാന സമയ സ്റ്റാറ്റസ് പരിശോധിച്ച് യാത്ര സമയം ക്രമീകരിക്കാൻ എയർ ഇന്ത്യ ഇന്ന് രാവിലെ 8.41 ന് എക്സിൽ പോസ്റ്റ് ചെയ്തു.
അതേസമയം, ലൈവ് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ24 പറയുന്നനുസിച്ച് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 155 വിമാനങ്ങൾ വൈകി. വൈകിയ ശരാശരി സമയം 21 മിനിറ്റാണ്. ആറ് വിമാനങ്ങൾ റദ്ദാക്കി. കൂടാതെ എത്തിച്ചേരേണ്ട എഴുപത്തിയേഴ് വിമാനങ്ങളും വൈകി, ശരാശരി അഞ്ച് മിനിറ്റ് വൈകി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












