വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ന് ഇന്ത്യയിൽ ഏറ്റവും സ്വീകരിക്കപ്പെട്ട ട്രെയിനുകളിലൊന്നാണ്. ദൂരങ്ങളും അതിർത്തികളും ഇല്ലാതാക്കാനും പ്രധാന നഗരങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കാനും സഹായിക്കുന്ന വന്ദേ ഭാരത് വൻ വിജയമാക്കിയത് മലയാളികളാണെന്ന് നിസംശയം പറയാം. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന വന്ദേ ഭാരതുകളുടെ പട്ടികയെടുത്താൽ അതിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളാണ്.
ഇപ്പോഴിതാ, യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന, മലയാളികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്ന വന്ദേ ഭാരത് ട്രെയിനിന് അധിക കോച്ചുകൾ അനുവദിക്കുവാൻ ഒരുങ്ങുകയാണ് റെയിൽവേ. യാത്രാ തിരക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചെന്നൈ എഗ്മോർ - നാഗർകോവിൽ - ചെന്നൈ എഗ്മോർ വന്ദേ ഭാരതിന് നാല് കോച്ചുകൾ അധികമായി ദക്ഷിണ റെയിൽവേ അനുവദിച്ചു. ഇതോടെ 20 കോച്ചുകളുള്ള ട്രെയിനായി ഇത് മാറി. ചെയർ കാർ കോച്ചുകളാണ് ഈ വന്ദേ ഭാരതിന് കിട്ടുക.

ചെന്നൈയിൽ നിന്ന് നാട്ടിലെത്താനും മടങ്ങാനും മലയാളികൾ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന വന്ദേ ഭാരതിന് കോച്ചുകൾ കൂട്ടുന്നത് മലയാളി യാത്രക്കാരെയും സന്തോഷിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. മറ്റു ട്രെയിനുകളേക്കാൾ കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താം എന്നതിനാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവർ ഇതിനെ ആശ്രയിക്കുന്നു.
ചെന്നൈ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത് സ്റ്റോപ്പ്, സമയം
ചെന്നൈയിൽ നിന്ന് പുലർച്ചെ 5.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 20627 ചെന്നൈ എഗ്മോർ - നാഗർകോവിൽ വന്ദേ ഭാരത് ഉച്ചയ്ക്ക് 1.50 ന് നാഗർകോവിൽ എത്തും. 8 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. 1760 രൂപ എസി ചെയർ കാറിനും 3240 രൂപ എക്സിക്യൂട്ടീവ് ചെയർ കാറിനും നിരക്കാവും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാൻണ് സർവീസ്. ഈ റൂട്ടിലുള്ള മറ്റുപല ട്രെയിനുകൾക്കും പതിനൊന്നര മണിക്കൂർ വരെയാണ് യാത്രാ സമയം.
ചെന്നൈ എഗ്മോർ - 05:00 AM
താംബരം - 05:23 AM
വില്ലപുരം - 06:52 AM
തിരുച്ചിറപ്പള്ളി - 08:55 AM
ഡിണ്ടിഗൽ ജംങ്ഷൻ - 09:53 AM
മധുര ജംങ്ഷൻ - 10:38 AM
കോവിൽപട്ടി - 11:35 AM
തിരുനെൽവേലി - 12:30 AM
നാഗർകോവിൽ - 13:50 AM എന്നിങ്ങനെയാണ് യാത്രാ സമയം.
നാഗർകോവിൽ - ചെന്നൈ എഗ്മോർ വന്ദേ ഭാരത് സ്റ്റോപ്പ് സമയം
ട്രെയിൻ നമ്പർ 20628 നാഗർകോവിൽ -ചെന്നൈ എഗ്മോർ വന്ദേ ഭാരത് നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് രാത്രി 11.00 മണിക്ക് ചെന്നൈ എഗ്മോറിൽ എത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1735 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3220 രൂപയുമാണ് നിരക്ക്.
നാഗർകോവിൽ - 14:20 PM
തിരുനെൽവേലി - 15:18 PM
കോവിൽപട്ടി - 15:58 PM
മധുര ജംങ്ഷൻ - 17:03 PM
ഡിണ്ടിഗൽ ജംങ്ഷൻ - 17:48 PM
തിരുച്ചിറപ്പള്ളി - 18:45 PM
വില്ലപുരം - 20:53 PM
താംബരം - 22:28 PM
ചെന്നൈ എഗ്മോർ - 23:00 PM എന്നിങ്ങനെയാണ് യാത്രാ സമയം.
മലയാളികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം
ചെന്നൈയിൽ നിന്നോ തിരുനെൽവേലി, കോവിൽപട്ടി, മധുര, താംബരം, വില്ലുപുരം തുടങ്ങിയ ഭാഗങ്ങളിൽ നിന്നോ കേരളത്തിലേക്ക്, പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലേക്ക് വരുന്നവർക്ക് പ്രയോജനപ്രദനമായ സർവീസ് ആണിത്. നേരിട്ട് എത്തിച്ചേരാൻ സാധിക്കില്ലെങ്കിലും റോഡ് മാർഗം കുറഞ്ഞ സമയത്തിൽ സ്ഥലത്തെത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













