കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലുള്ള ഒരു കാര്‍ഷിക - വ്യാപാര നഗരമാണ് ലക്ഷ്‌മേശ്വര. മതപരമായ പ്രാധാന്യം കൊണ്ടും പ്രശസ്തമാണ് ലക്ഷ്‌മേശ്വര. ജൈനമത വിശ്വാസികളും ശൈവ ഭക്തരുമാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. ശിവന്‍ പ്രധാന പ്രതിഷ്ഠയായുള്ള സോമേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത് ലക്ഷ്‌മേശ്വരയിലാണ്. മനോഹരമായ കല്‍പ്പണികളോട് കൂടിയ ശ്രീകോവിലാണ് സോമേശ്വര ക്ഷേത്രത്തിന്റെ പ്രത്യേകത. സന്നാബസ്തിയും ശങ്കാബസ്തിയുമാണ് നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ജൈന ക്ഷേത്രങ്ങള്‍.
ജുമാ മസ്ജിദ്, ദര്‍ഗ, മുഖ ബസവണ്ണ ദേവാലയം, കൊടിയെല്ലമ്മ ക്ഷേത്രം, സൂര്യനാരായണന്റെ വലിയ വിഗ്രഹം തുടങ്ങിയവയാണ് നഗരത്തിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ചിലത്. സര്‍ഗാത്മക ചിന്തകള്‍ക്കും സാംസ്‌കാരികയ്ക്കും പേരുകേട്ട സ്ഥലമാണ് ലക്ഷ്‌മേശ്വര. ഗഡാഗിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് ലക്ഷ്‌മേശ്വര. നിരവധി തവണ ഗഡാഗിന്റെ പേര് മാറിയിട്ടുണ്ട്. പുരിഗരെ, പൊരിഗരെ, പുരികനഗര്‍, പുലികനഗര്‍, പുലിഗരെ എന്നിങ്ങനെ പോകുന്നു ഗഡാഗിന്റെ പഴയ പേരുകള്‍.



Click it and Unblock the Notifications