Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാംഗ്ടോക് » ആകര്‍ഷണങ്ങള് » എന്‍ചെ മൊണാസ്ട്രി

എന്‍ചെ മൊണാസ്ട്രി, ഗാംഗ്ടോക്

63

ഗാംഗ്ടോക്കിലെ മനോഹരവും പരിശുദ്ധവുമായ ബുദ്ധമതാരാധനലയങ്ങളില്‍ ഒന്നാണ് എന്‍ചെ മൊണസ്ട്രി. എന്‍ചെ എന്ന വാക്കിന് ഏകാന്തമായ എന്നാണ് അര്‍ഥം. പ്രകൃതി ഭംഗി തുളുമ്പുന്ന മലയുടെ ചെരുവില്‍ സ്ഥിതി ചെയ്യുന്ന എന്‍ചെ മൊണാസ്ട്രിയില്‍ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമുടിയെ കണ്‍നിറയെ കാണാം. വജ്രായന ബുദ്ധിസത്തിലെ നിഗ്മ വിഭാഗത്തിന്‍െറ ഭാഗമായ ഈ മൊണാസ്ട്രി താന്ത്രിക് ആര്‍ട്സ് ഓഫ് ബുദ്ധിസത്തില്‍ കഴിവുണ്ടായിരുന്ന ലാമാ ദ്രുപ്തോബ് കാര്‍പോ അനുഗ്രഹിച്ച സ്ഥലത്താണ് മൊണാസ്ട്രി നിര്‍മിച്ചതെന്നാണ് വിശ്വാസം. പറക്കാന്‍ കഴിവുണ്ടായിരുന്ന ഇദ്ദേഹം തെക്കന്‍ സിക്കീമിലെ മേനം മലനിരകളില്‍ നിന്ന് ഇങ്ങോട് പറന്നുവന്നിരുന്ന ലാമ ഇവിടെ ചെറിയ മൊണാസ്ട്രി സ്ഥാപിച്ചുവെന്നും വിശ്വാസമുണ്ട്.

ആരാധനാ മൂര്‍ത്തികളായ കാംങ്ക്ചെന്‍ദെസോംഗ ,യാബ്ദേന്‍ എന്നിവയുടെ സാന്നിധ്യം മൂലമാണ് ഇവിടം പുണ്യമാക്കപ്പെട്ടതെന്നാണ് വിശ്വാസം. ഇവരുടെ സാന്നിധ്യം കൊണ്ട് ഇവിടെ വന്ന് പ്രാര്‍ഥിക്കുന്നവരുടെ എന്ത് ആഗ്രഹവും സാധിക്കപ്പെടുമെന്നതാണ് ഇവിടത്തുകാരുടെ വിശ്വാസം.  മനോഹര രൂപകല്‍പ്പന കൊണ്ടും ആരാധനാ മൂര്‍ത്തികളുടെ ചിത്രങ്ങള്‍കൊണ്ടും പ്രത്യേകതകളുള്ളതാണ് എന്‍ചെ മൊണാസ്ട്രി. ലോകി ഷാരിയ, ബുദ്ധ,ഗുരു പദ്മസംഭവ എന്നിവയാണ് ഇവിടത്തെ പ്രധാന മൂര്‍ത്തികള്‍.  

എല്ലാ വര്‍ഷവും നടക്കുന്ന മതപരമായ നൃത്ത പരിപാടിക്കുള്ള മുഖംമൂടികളും നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറിയും മൊണാസ്ട്രിയുടെ ഭാഗമായി ഉണ്ട്. 2006ല്‍ സിക്കീമിലുണ്ടായ ഭൂകമ്പത്തില്‍ എന്‍ചെ മൊണാസ്ട്രിക്ക് കനത്ത കേടുപാടുകള്‍ ഉണ്ടായിരുന്നു. ഹെറ്റോര്‍ ചാം അല്ളെങ്കില്‍ ചാം ഡാന്‍സ് ഫെസ്റ്റിവല്‍, സിംഗെ ചാം പാംഗ് ലാബ്സോള്‍ എന്നിവയാണ് ഇവിടെ കൊണ്ടാടുന്ന മറ്റ് ഉല്‍സവങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun