ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് നഗത്തിനടുത്തെ ചരിത്രപ്രസിദ്ധമായ ഒരു ഗ്രാമമാണ് അജ്രാര. കാളിനദിയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. അജയ്പാല്‍ എന്ന യോഗിയുടെ പേരില്‍നിന്നുമാണ് അജയ്പാറ എന്നും പിന്നീട് അജ്രാര എന്നും ഈ സ്ഥലത്തിന് പേരുവന്നത്.
ഗരാന ശൈലിയിലുള്ള തബലവാദ്യക്കാരാണ് ഈ നാടിന്റെ പ്രശസ്തിക്ക് കാരണം. അജ്രാര ഗരാന എന്നാണ് ഈ ശൈലിയുടെ പേര്. മിരു ഖാന്, കല്ലൂ ഖാന് ന്നെ രണ്ട സഹോദരങ്ങലാണ് അജ്രാര ഗരാന ശൈലിയുടെ പിറവിക്ക് പിന്നില്‍. ഡല്‍ഹിയിലെ ഉസ്താദ് സിതാബ് ഖാന്റെ ശിഷ്യന്മാരായിരുന്നു ഇരുവരും.