ഗാസിയാബാദിലെ മോഡിനഗര്‍ മണ്ഡലത്തിലാണ് ഫരീദ്നഗര്‍ എന്ന കൊച്ചുഗ്രാമം സ്ഥിതിചെയ്യുന്നത്. ബേഗുമബാദ് - ഹാപൂര്‍ പാതയില്‍ ഗാസിയാബാദില്‍ നിന്നും 30 മൈല്‍ ദൂരത്തായാണ് ഫരീദ്നഗര്‍ സ്ഥിതിചെയ്യുന്നത്.
അക്ബറിന്റെ ഉദ്യോഗസ്ഥനായിരുന്ന ഫരീദ് ഉദ് ദിന് ഖാന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഇയാള്‍ക്ക് അക്ബര്‍ കൊടുത്ത പതിനേഴ് ഗ്രാമങ്ങല്‍ അടങ്ങിയ എസ്റ്റേറ്റാണ് ശരിക്കും ഈ സ്ഥലം. മുഗള്‍ പട്ടാളത്തിന്റെ കേന്ദ്രങ്ങളിലൊന്നുകൂടിയായിരുന്നു ഫരീദ് നഗര്‍.
ബല്ലൂച്ച് പോരാളികളും അവരുടെ കുടുംബങ്ങളും താമസിക്കുന്ന ഗാര്‍ഹി ബലോചന് ഇവിടെയാണ്. ഗാര്‍ഹി ബലോചന് സമീപത്തായി മനോഹരമായ ഒരു ജുമാ മസ്ജിദും കാണാം.