ഗാസിയാബാദ് ജില്ലയിലെ ഒരു മണ്ഡലമാണ് ദസ്‌ന. ഗാസിയാബാദില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണിത്. ഹാപൂരില്‍ നിന്നും 24 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മഹമൂദ് ഗസ്‌നിയുടെ കാലത്ത് സല്‍സസരായ എന്നുപേരുള്ള രജപുത്ര രാജാവ് ഗംഗാനദിയില്‍ സ്‌നാനം ചെയ്തപ്പോള്‍ കുഷ്ഠരോഗം മാറിക്കിട്ടി എന്നാണ് കഥ.
ദസ്‌നയിലെത്തിയപ്പോള്‍ ഇവിടെ ഒരു കോട്ട കെട്ടി താമസിക്കാനും അദ്ദേഹം തീരുമാനിച്ചു.കോട്ടയുടെ പണിക്കിടയില്‍ ഒരു ജോലിക്കാരനെ പാമ്പ് കടിച്ചു. ദംശന എന്നര്‍ത്ഥത്തില്‍ അങ്ങനെയാണ് ഈ സ്ഥലത്തിന് ദസ്‌ന എന്ന പേരുകിട്ടിയത്.



Click it and Unblock the Notifications