സേത് ഗുജാര്‍ മാള്‍ മോഡി എന്ന ബിസിനസുകാരനാണ് മോഡിനഗര്‍ എന്ന ഗ്രാമം നിര്‍മിച്ചത്. ഡല്‍ഹി - മുസ്സൂറി ദേശീയപാതയിലാണ് മോഡിനഗര്‍. ഗാസിയാബാദില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. 1975 ലാണ് ഇത് ഗാസിയാബാദിലെ ഒരു മണ്ഡലമായി മാറുന്നത്.
റാണി ബലാ ഭായ് നിര്‍മിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ബെഗുമാബാദിന്റെ ഭാഗമായി ആദ്യം മോഡിനഗറിന് 571 ഏക്കര്‍ വിസ്തീര്‍ണമാണ് ഉണ്ടായിരുന്നത്. മോഡികളുടെ പ്രശസ്തമായ ഒരു ക്ഷേത്രവും ഇവിടെയുണ്ട്. മോഡി ടെംപിള്‍ അഥാ ലക്ഷ്മി നാരായണ്‍ മോഡി ക്ഷേത്രം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 15 ഏക്കര്‍ സ്ഥലത്താണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നത്.



Click it and Unblock the Notifications