ജാര്‍ഖണ്ഡിലെ പ്രധാന ടൂറിസം ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ മധുബനിലെ ഏറ്റവും വലിയ ആകര്‍ഷണം 2000ത്തിലേറെ വര്‍ഷം പഴക്കമുള്ള ജൈനക്ഷേത്രമാണ്. സമോഷരണ്‍ ക്ഷേത്രം ബോമിയാജി ആസ്താന്‍ എന്നിവയടക്കം ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ലോകമാസകലമുള്ള ജൈനമതസ്ഥര്‍ തങ്ങളുടെ തീര്‍ഥാടന കേന്ദ്രമായാണ് മധുബനിനെ കണക്കാക്കുന്നത്. ജൈനമതശാസനകള്‍ അടങ്ങിയ ലിഖിതങ്ങള്‍,ചുരുളുകള്‍, പ്രതിമകള്‍ ജൈനമത സംസ്കൃതിയുടെയും ചരിത്രത്തിന്‍െറയും അറിയാകഥകള്‍ പറഞ്ഞുതരുന്ന മ്യൂസിയവും ഇവിടെയുണ്ട്. മ്യൂസിയത്തിന്‍െറ ബാല്‍ക്കണിയില്‍ വെച്ചിരിക്കുന്ന ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ പരാസനാഥ് ക്ഷേത്രത്തിന്‍െറ വിദൂര ദൃശ്യം കാണാനാകും.
പരസ്നാഥ് ക്ഷേത്രത്തിലേക്കുള്ള ട്രക്കിംഗ് പാതയും മധുബനില്‍ നിന്നാണ് തുടങ്ങുന്നത്. ക്ഷേത്രത്തിന്‍െറ വടക്കുഭാഗത്തുകൂടിയുള്ള ഈ പാതക്ക് 13 കിലോമീറ്ററാണ് ദൂരം. ബസുകള്‍ മധുബനില്‍ യാത്ര അവസാനിപ്പിക്കുന്നതിനാല്‍ അവിടെ നിന്ന് പരസ്നാഥിലേക്കുള്ള യാത്രക്ക് മലകയറുകയല്ലാതെ രക്ഷയില്ലാത്ത അവസ്ഥയാണ്.
ഗിരിധിഹില്‍ നിന്ന് 28 കിലോമീറ്ററാണ് പരസ്നാഥിലേക്കുള്ള ദൂരം. പരസ്നാഥിലേക്ക് ആണങ്കെില്‍ 10 കിലോമീറ്റര്‍ മാത്രമാണ് ദൂരം. സഞ്ചാരികളെ എല്ലാ കാലത്തും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മല്‍സ്യ മാംസാദികളും മദ്യപാനവുമൊന്നും ഇവിടെ അനുവദനീയമല്ല. പരാസ്നാഥ് ക്ഷേത്രത്തിലേതിന് സമാനമായ ചുമര്‍ചിത്രങ്ങളും ഇവിടത്തെ ക്ഷേത്രങ്ങളില്‍ കാണാം. സന്ദര്‍ശകര്‍ക്കും തീര്‍ഥാടകര്‍ക്കും തങ്ങാന്‍ ഗ്രാമത്തില്‍ നിരവധി റെസ്റ്റ്ഹൗസുകളും നിര്‍മിച്ച് ഇട്ടിട്ടുണ്ട്. മധുബനില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ പാല്‍ഗഞ്ചില്‍ പാല്‍ഗഞ്ജിലുള്ള ഒരു ക്ഷേത്രത്തിലാകട്ടെ പാര്‍ശ്വനാഥിന്‍െറ രൂപവും സ്ഥാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications