Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗോരഖ്പൂര്‍

ഗോരഖ്പൂര്‍ - ഭഗവത്ഗീതയുടെ സ്വന്തം നാട്

14

ഉത്തര്‍പ്രദേശ് തലസ്ഥാനമായ കാണ്‍പൂരില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ സ്ഥലമാണ് ഗോരഖ്പൂര്‍. മൗര്യ, ഷുന്‍ഗ, കുശാന, ഗുപ്ത സാമ്രാജ്യങ്ങളുടെയെല്ലാം പ്രധാനഭാഗമായിരുന്നു ഗോരഖ്പൂര്‍. ഗോരക്ഷനാഥ് എന്ന സന്യാസിയുടെ പേരില്‍ നിന്നാണത്രേ ഗോരഖ്പൂര്‍ എന്ന സ്ഥലനാമമുണ്ടായത്. യുപിയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥലം വടക്കു-കിഴക്കന്‍ റെയില്‍വേയുടെ കേന്ദ്രവും കുശിനഗര്‍, കപിലവസ്തു, നേപ്പാള്‍ എന്നീ സ്ഥലങ്ങളുടെ കവാടവും കൂടിയാണ്.

ഗോരഖ്പൂരില്‍ കാണാനുള്ളത്

ഭഗവത്ഗീത അച്ചടിയ്ക്കുകയും പ്രസദ്ധീകരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പ്രശസ്തമാണ് ഈ സ്ഥലം. ഒട്ടേറെ ക്ഷേത്രങ്ങളും തടാകങ്ങളും കാടുകളുമുള്ള സ്ഥലമാണ്. ഇവിടുത്തെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ആരോഗ്യ മന്ദിര്‍, പ്രകൃതി ചികിത്സയിലൂടെ മികച്ച ആരോഗ്യം കൈവരിയ്ക്കുകയെന്നതാണ് ഈ ക്ഷേത്രം നല്‍കുന്ന സന്ദേശം. ഗോരഖ്പൂര്‍ ക്ഷേത്രമാണ് മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രം. 700 ഹെക്ടറോളം സ്ഥലത്ത് പരന്നുകിടക്കുന്ന രാംഗഡ് തടാകമാണ് മറ്റൊരു സുന്ദരമായ കാഴ്ച. സാല്‍, സെക്വയ മരങ്ങള്‍ നിറഞ്ഞ കുശ്മി കാടും ഇവിടുത്തെ കാഴ്ചകളില്‍ പെടുന്നു. വീര്‍ ബഹാദൂര്‍ സിങ് പ്ലാനറ്റേറിയം, ഇമാംബര, പതിനേഴാം നൂറ്റാണ്ടില്‍പ്പണിത  ഒരു ദര്‍ഗ തുടങ്ങി മറ്റനേകം കാഴ്ചകളും ഇവിടെയുണ്ട്.

ഗോരഖ്പൂരിലേയ്ക്ക് യാത്രപോകുമ്പോള്‍

നവംബറിനും മാര്‍ച്ചിനും ഇടയിലുള്ള കാലമാണ് ഗോരഖ്പൂര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. റെയില്‍, റോഡ്, വിമാനമാര്‍ഗ്ഗമെല്ലാം സുഖകരമായി എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണിത്.

ഗോരഖ്പൂര്‍ പ്രശസ്തമാക്കുന്നത്

ഗോരഖ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗോരഖ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗോരഖ്പൂര്‍

  • റോഡ് മാര്‍ഗം
    സഞ്ചാരയോഗ്യമായ മികച്ച റോഡുകളാണ് ഇവിടെയുള്ളത്. ദേശീയ, സംസ്ഥാനപാതകളിലൂടെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ വിവിധ നഗരങ്ങളില്‍ നിന്നിങ്ങോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. ഉത്തര്‍പ്രദേശിന്റെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗം ഗോരഖ്പൂരിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഗോരഖ്പൂര്‍ ജങ്ഷനാണ് ഇവിടുത്തെ പ്രധാന റെയില്‍വേ സ്റ്റേഷന്‍. വടക്കു-കിഴക്കന്‍ റെയില്‍വേയുടെ കേന്ദ്രം ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നതദ്. മുംബൈ, ദില്ലി, ലഖ്‌നൊ, അലഹബാദ്, കൊച്ചി, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്കെല്ലാം ഇവിടെനിന്നും ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‌സിയില്‍ നഗരത്തിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu