ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ഗോരഖ്‌നാഥ് ക്ഷേത്രം. നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം കാഴ്ചയ്ക്കും അതിമനോഹരമാണ്. ഗോരക്ഷനാഥ് സന്യാസി സ്ഥിരമായി ധ്യാനിച്ചിരുന്ന സ്ഥലത്താണത്രേ ഈ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിന്‍ഗാമികളാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
അമ്പത്തിരണ്ട് ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ക്ഷേത്രസമുച്ചയം. പരമശിവന്റെ അവതാരം എന്ന നിലയ്ക്കാണ് ഇവിടെ ഗോരക്ഷനാഥിനെ ആരാധിയ്ക്കുന്നത്. ക്ഷേത്രത്തിനടുത്തായി മാനസരോവര്‍ എന്ന പേരുള്ളൊരു കുളമുണ്ട്. ഇവിടെ ബോട്ട് റൈഡിനും മറ്റുമുള്ള സൗകര്യമുണ്ട്.
എല്ലാവര്‍ഷവും ജനുവരി 14 തുടങ്ങുന്ന മകര്‍ സംക്രാന്തി മേളയാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. ലക്ഷക്കണക്കിന് ഭക്തരാണ് ഇക്കാലത്ത് ഇവിടെയെത്താറുള്ളത്



Click it and Unblock the Notifications