ഭഗവാന്‍ കൃഷ്ണന് വേണ്ടി സമര്‍പ്പിച്ചിട്ടുള്ള ഹര്‍ ദേവാജി ക്ഷേത്രമാണ് ഗോവര്‍ദ്ധനത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. രാധാകൃഷ്ണന്മാരുടെ മനോഹരമായ പ്രതിമകള്‍ ഇവിടെ കാണാം. മാനസ ഗംഗയുടെ കരയില്‍ രാധയും മറ്റ് ഗോപികമാരും കൃഷ്ണനെ കാണാന്‍ കാത്തിരുന്നു എന്നാണ് ഐതിഹ്യം. കൃഷ്ണനെ കാണാഞ്ഞ് ഇവര്‍ ഹരിദേവ മന്ത്രം ചൊല്ലി തപസ്സിരുന്നു.
പ്രാര്‍ത്ഥനയില്‍ മനസലിഞ്ഞ കൃഷ്ണന്‍ ഏഴുവയസ്സുള്ള കുട്ടിയുടെ രൂപത്തില്‍ ഇവര്‍ക്ക് ദര്‍ശനം നല്‍കി. ഗോവര്‍ദ്ധന പര്‍വ്വതം വലതുകൈയ്യില്‍ ഏന്തിനില്‍ക്കുന്ന രൂപത്തിലാണ് ഭഗവാന്‍ ഇവര്‍ക്ക് ദര്‍ശനം നല്കിയത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ സ്ഥിമായി ഇവിടെ വന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. ശ്രീകൃഷ്ണന്റെ പൗത്രനാണ് ശരിക്കുളള ഹരിദേവ ക്ഷേത്രം പണിതീര്‍ത്തത് എന്നാണ് കരുതുന്നത്.
പതിനാറാം നൂറ്റാണ്ടില്‍ രാജാ ബഗന്താസാണ് ഇന്ന് കാണുന്ന ഹര്‍ദോവജി ക്ഷേത്രം പണികഴിപ്പിച്ചത്. അക്ബറിന്റെ കാലത്താണ് ഇത്.



Click it and Unblock the Notifications