രാജാ ഭഗവാന്‍ ദാസ്, രാജാ മാന്‍സിംഗ് എന്നിവര്‍ ചേര്‍ന്നാണ് മാനസി ഗംഗാ ടാങ്ക് നിര്‍മിച്ചത്. മാനസി എന്ന വാക്കിനര്‍ത്ഥം മനസ് എന്നാണ്. ഗോവര്‍ദ്ധനത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മാനസി ഗംഗാ തീര്‍ത്ഥം.
ശ്രീകൃഷ്ണന്റെ വളര്‍ത്തച്ഛനും അമ്മയുമായ നന്ദഗോപര്‍ക്കും യശോദയ്ക്കും ഗംഗാനദിയില്‍ കുളിക്കണം എന്ന ആഗ്രഹം കലശലായി. എന്നാല്‍ അവര്‍ക്ക് വൃന്ദാവനം വിട്ടുപോകാനും കഴിയില്ല. എന്നാല്‍ ഇതറിഞ്ഞ ശ്രീകൃഷ്ണന്‍ തന്റെ മനസ്സിന്റെ ശക്തിയാല്‍ ഗംഗയെ വൃന്ദാവനത്തിലേക്ക് വരുത്തി. അതുകൊണ്ടാണ് ഇത് മാനസംഗംഗ എന്ന പേരില്‍ അറിയപ്പെടുന്നത്.
മാനസഗംഗയില്‍ കുളിച്ചാല്‍ സകല പാപങ്ങളും പോയി മോക്ഷപ്രാപ്തി കിട്ടും എന്നാണ് വിശ്വാസം. ഗോവര്‍ദ്ധന പരിക്രമം തുടങുന്നതും തീരുന്നതും മാനസഗംഗയിലെ സ്‌നാനത്തോടെയാണ്.



Click it and Unblock the Notifications