കാളയുടെ രൂപത്തില്‍ വന്ന അസിത എന്നുപേരുളള അസുരനെ കൊന്ന ശേഷം കൃഷ്ണനോട് രാധ പവിത്രമായ വെള്ളങ്ങളില്‍ കൈകഴുകി പാപമോചിനാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകേട്ട് ചിരിച്ച കൃഷ്ണന്‍ കാല്‍ അമര്‍ത്തിച്ചവിട്ടിയ സ്ഥലത്ത് ഉണ്ടായ ഉറവയാണ് രാധാകുണ്ട്. രാധ കൃഷ്ണനോട് പറഞ്ഞ എല്ലാ നദികളും ഈ ഉറവയില്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം. ഇതിന്റെ പേരാണ് ശ്യാംകുണ്ട്.
എന്നാല്‍ കൃഷ്ണന്റെ അത്ഭുത ലീല കണ്ട രാധ കൂട്ടുകാരായ ഗോപികമാരോടൊപ്പം ചേര്‍ന്ന് ഒരു കുളമുണ്ടാക്കി മാനസംഗംഗയില്‍ നിന്നംു വെള്ളം ഇവിടേക്ക് തിരിച്ചുവിട്ടു. ഇതാണ് രാധാകുണ്ട് എന്ന് അറിയപ്പെടുന്നത്.



Click it and Unblock the Notifications