രത്‌നഗിരി ജില്ലയിലെ ഗുഹാഘറിന് സമീപത്തായാണ് വ്യാദേശ്വര്‍ ക്ഷേത്രം. ഗുഹാഘര്‍ ബീച്ച് എന്ന പോലെ തന്നെ, മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡിപ്പോയ്ക്ക് സമീപത്താണ് വ്യാദേശ്വര്‍ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. പരമശിവനാണ് വ്യാദേശ്വര്‍ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
എന്നിരുന്നാലും സമീപത്തായി തല്‍ക്കാലേശ്വര്‍, ഉദാലേശ്വര്‍, ബാലകേശ്വര്‍ എന്നിങ്ങനെയുള്ള മൂര്‍ത്തികളുടെ പ്രതിഷ്ഠകളും സമീപത്തായി കാണാം. ഗണേശ, ശ്രീദേവീ, വിഷ്ണു, സൂര്യന്‍ എന്നിങ്ങനെയുള്ള ദേവതമാരുടെ വിഗ്രഹങ്ങളും ഇവിടെ കാണാന്‍ സാധിക്കും. മഹാ ശിവരാത്രിയാണ് ഇവിടത്തെ ഏറ്റവും വലിയ ഉത്സവം. ഇക്കാലത്ത് നിരവധി ഭക്തജനങ്ങള്‍ ഇവിടെയെത്തുന്നു.



Click it and Unblock the Notifications