മുസ്ലിം പണ്ഠിതനായിരുന്ന ബാബ രേഷിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഗുല്‍മാര്‍ഗില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 2133 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. സൈനുല്‍ ആബിദിന്‍ രാജാവിന്‍റെ കൊട്ടാരത്തിലെ പ്രധാന അംഗമായിരുന്നു ബാബ രേഷി. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ രാജാവ് കാശ്മീര്‍ ഭരിച്ചിരുന്നത്. 1480 ല്‍ ബാബ രേഷി മരണമടയുന്നത് വരെയും രാജാവിന്‍റെ വിശ്വസ്ഥനായിരുന്നു. മുഗള്‍ - പേര്‍ഷ്യന്‍ നിര്‍മ്മാണ ശൈലിയില്‍ പണി കഴിപ്പിച്ച ഈ കെട്ടിടം മനോഹരമായ തടിപ്പണികളാള്‍ ആകര്‍ഷകമാണ്. ഏറെയാളുകളെ ഉള്‍ക്കൊള്ളാവുന്ന വിശാലവും മനോഹരവുമായ ഒരു ഉദ്യാനത്തിന് നടുവിലാണ് ഈ ആരാധനാലയം സ്ഥിതി ചെയ്യുന്നത്. മഞ്ഞില്‍ യാത്ര ചെയ്യാനുപയോഗിക്കുന്ന വാഹനത്തിലോ, കുതിരപ്പുറത്തോ ഇവിടേക്കെത്തിച്ചേരാം. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെയാണ് ഇവിടെ പ്രവേശനം.



Click it and Unblock the Notifications