ഗോണ്ടോള ലിഫ്റ്റ് എന്നത് ഫ്രഞ്ച് കമ്പനിയായ പൊംഗാല്‍സ്കിയുമായി സഹകരിച്ച് കാശ്മീര്‍ ഭരണകൂടം സ്ഥാപിച്ച കേബിള്‍ കാര്‍ സംവിധാനമാണ്. ഭൂപ്രദേശത്തിന്‍റെ ആകാശക്കാഴ്ച സാധ്യമാക്കുന്ന ഈ സംവിധാനം സന്ദര്‍ശകര്‍ക്കിടയില്‍ ഏറെ പ്രീതിയുള്ളതാണ്. സമുദ്രനിരപ്പില്‍ നിന്ന് 13500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുല്‍മാര്‍ഗില്‍ നിന്ന് കോങ്ങ്ദൂര്‍ വരെയും, കോങ്ങ്ദൂരില്‍ നിന്ന് അഫ്രാവത് വരെയും രണ്ട് വിഭാഗങ്ങളാണ് ഇതിനുള്ളത്. കോങ്ങ്ദൂര്‍ സ്റ്റേഷന്‍ സമുദ്രനിരപ്പില്‍ നിന്ന് 3099 മീറ്ററും, അഫ്രാവത് സ്റ്റേഷന്‍ 3979 മീറ്ററും ഉയരത്തിലാണുള്ളത്.
ഗുല്‍മാര്‍ഗ്-കോങ്ങ്ദൂര്‍ പാതയില്‍ 19 ടവറുകളുണ്ട്. ഒരു മണിക്കൂറില്‍ 1500 പേര്‍ക്ക് ഇതിലൂടെ യാത്രചെയ്യാം. കോങ്ങ്ദൂരില്‍ നിന്ന് അഫ്രാവതിലേക്കും 19 ടവറുകളുണ്ട്. ഇതില്‍ ഒരു മണിക്കൂറില്‍ 600 പേര്‍ക്ക് യാത്ര ചെയ്യാം. ഈ രണ്ടാം ഭാഗമാണ് ഏറെ പ്രശസ്തമായത്. ഹിമാലയപര്‍വ്വതനിരകളുടെ മനോഹരമായ ആകാശക്കാഴ്ച ലഭിക്കുമെന്നത് തന്നെ കാരണം.



Click it and Unblock the Notifications