ഗുല്‍മാര്‍ഗില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് ഖിലാന്‍മാര്‍ഗ്ഗ്. താഴ്വരയിലെ മൈതാനങ്ങളിലൂടെ നടന്ന് ഇവിടെയെത്തിച്ചേരാം. വസന്തകാലത്ത് പര്‍വ്വതങ്ങളുടെ ഇടയിലുള്ള ഈ താഴ്വര പൂക്കള്‍കൊണ്ട് നിറയും. നംഗപ്രഭാത്, ഹിമാലയം, നുണ്‍, കുണ്‍ എന്നീ പര്‍വ്വതങ്ങള്‍ എന്നിവയുടെ വിശാലമായ കാഴ്ച ഇവിടെ നിന്നാല്‍ കാണാനാവും. ഇതിനടുത്തായി നിരവധി ടൂറിസ്റ്റ് സ്പോട്ടുകളുണ്ട്.
ഖിലാന്‍മാര്‍ഗ്ഗിന്‍റെ അതിര്‍ത്തിയിലാണ് വ്യൂപോയിന്‍റ് സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകരുടെ ഇടയില്‍ വളരെ പ്രസിദ്ധിയുള്ള സ്ഥലമാണിത്. ഫിറോസ്പൂര്‍, ബഹന്‍നദി, അല്‍പാതര്‍ തടാകം, ബാബാ രേഷിയുടെ ആരാധനാലയം എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ തുടക്കകേന്ദ്രമായും ഖിലാന്‍മാര്‍ഗ്ഗിന് പ്രസക്തിയുണ്ട്. ഇവിടെ ക്യാംപ് ചെയ്യാനും, ചൂണ്ടയിട്ട് മീന്‍പിടിക്കാനും സൗകര്യമുണ്ട്.



Click it and Unblock the Notifications