ഗുണയിലെ മറ്റൊരു പ്രധാന തീര്‍ ത്ഥാടനകേന്ദ്രമാണ് ശ്രീ ശാന്തിനാഥ് ദിഗംബര്‍ ജെയിന്‍ അതിശയ ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്ന ജൈന ക്ഷേത്രം. 1236ല്‍ ജൈന സന്യാസിയായ ശ്രീ പാദ ഷാ ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ചെങ്കല്ലില്‍ തീര്‍ ത്ത ജൈന തീര്‍ ത്ഥങ്കരന്‍ മാരുടെ വിഗ്രഹങ്ങള്‍ ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.
ഇതിനുപുറമെ ധാരാളം കൊത്തുപണികളും ഈ ക്ഷേത്രത്തില്‍ കാണാം. ശ്രീ പാദ ഷായ്ക്ക് ഇവിടെനിന്നും ലഭിച്ച ഒരു ഉരകല്ല് കാരണമാണ് ക്ഷേത്രം പെട്ടന്ന് പണിതുയര്‍ത്താന്‍ കഴിഞ്ഞത് എന്നൊരു വിശ്വാസവും ഇവിടെ നിലനില്‍ ക്കുന്നുണ്ട്. 18 അടി ഉയരമുള്ള ചുവന്ന നിറത്തിലുള്ള ശാന്തിനാഥ് വിഗ്രഹം ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അരാനാഥ്, കുന്തുനാഥ് എന്നിവയാണ് മറ്റ് പ്രതിഷ്ഠകള്‍ . ഇതില്‍ അരാനാഥ് വിഗ്രഹത്തിന് 9 അടിയും കുന്തുനാഥ് വിഗ്രഹത്തിന് 10 അടിയും ഉയരമുണ്ട്.



Click it and Unblock the Notifications