ആന്ധ്ര പ്രദേശില്‍ ഗുണ്ടൂര്‍ പട്ടണത്തില്‍ നിന്ന് 21 കി മീ ദൂരെയുള്ള ഒരു ചെറിയ ഗ്രാമമാണ് മംഗലഗിരി. വിജയവാഡ യില്‍ നിന്നും ഗുണ്ടൂരില്‍ നിന്നും ചെല്ലാവുന്ന വിധം കിടക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇത്.
മംഗലഗിരി എന്ന പദത്തിന്‍റെ വാച്യാര്‍ത്ഥം' പുണ്യമല' എന്നാണ് .മംഗലഗിരി ക്ഷേത്രങ്ങള്‍ക്കും മികച്ച പരുത്തി വസ്ത്രങ്ങള്‍ക്കും പ്രസിദ്ധമാണ്.പ്രസിദ്ധമായ ലക്ഷ്മി നാരായന്‍ ക്ഷേത്രം ഈ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം ഭക്ത ജനങ്ങളും സഞ്ചാരികളും കുന്നിന്‍ പുറത്തുള്ള ഈ അമ്പലത്തിലേക്ക് ദര്‍ശനത്തിനായി വന്നു ചേരാറുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സജീവമായിരുന്ന ഒരു അഗ്നി പര്‍വ്വതമായിരുന്നു ഈ കുന്ന്.സമുദ്രനിരപ്പില്‍ നിന്ന് മുപ്പതടി ഉയരത്തിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്.ശര്‍ക്കര വെള്ളമാണ് ഭക്തര്‍ നിവേദിക്കുക.



Click it and Unblock the Notifications