ഗുവാഹതി നഗരത്തിന്‍റെ ചക്രവാളത്തെ മനോഹരമാക്കി, സുന്ദരമായ രൂപകല്‍പനയില്‍ നിര്‍മിച്ചിരിക്കുന്ന ഉമാനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ബ്രഹ്മപുത്ര നദിയിലെ പീകോക്ക് ദ്വീപിലാണ്. ആഹോം രാജാവായിരുന്ന ഗദാഥാര്‍ സിങ്ങയുടെ കാലത്ത് ബാര്‍ ഫുക്കാന്‍ ഗര്‍ഗന്യ ഹാന്‍ഡിക്യൂ നിര്‍മിച്ചതാണ് ഈ ശിവക്ഷേത്രം.
ഫെബ്രുവരിയില്‍ നടക്കുന്ന ശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇവിടെ എല്ലാ വര്‍ഷവും നിരവധി ഭക്തരാണെത്തുന്നത്. ക്ഷേത്രത്തിന്‍റെ രൂപകല്‍പനാഭംഗി മാത്രമല്ല ക്ഷേത്രത്തിനു ചുറ്റുമായി ഒഴുകുന്ന ബ്രഹ്മപുത്ര നദിയുടെ കാഴ്ചയും ശ്വാസമെടുപ്പിക്കുന്നതാണ്. വൈകുന്നേരങ്ങളിലെ സൂര്യാസ്തമന സമയത്ത് ക്ഷേത്രത്തിലെത്തിച്ചേരുന്നതാണ് ഉചിതം.
ക്ഷേത്രച്ചുമരുകളിലെ കൊത്തുപണികളും ശ്രദ്ധേയമാണ്. ഹിന്ദു ദൈവങ്ങളായ സൂര്യന്‍, ശിവന്‍, ഗണേശന്‍, ദേവി എന്നിവരുടെ ചിത്രങ്ങള്‍ ഭിത്തികളില്‍ കാണാം. മോട്ടോര്‍ബോട്ടുകളിലും ഫെറികളും വഴി ക്ഷേത്രത്തിലെത്താം.



Click it and Unblock the Notifications