ഖ്വാജാ കനൂണ്‍ സാഹിബിന്റെ ഓര്‍മ്മക്കായ് നിര്‍മ്മിക്കപ്പെട്ട ദര്‍ഗയാണിത്. സമുന്നതനായ ഒരു സൂഫി സന്യാസിയായിരുന്നു ഖ്വാജാ കനൂണ്‍ സാഹിബ്. ഖ്വാജാ കനൂണ്‍ എന്നാണ് ശിഷ്യര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്.
മാര്‍വാറില്‍ നിന്ന് ഗ്വാളിയോര്‍ ദേശത്തെത്തിയ അദ്ദേഹം ഒടുവില്‍ ഇവിടെ തന്നെ നിര്യാതനാകുകയാണുണ്ടായത്. 40 ദിവസം തുടര്‍ച്ചയായി ദര്‍ഗ സന്ദര്‍ശിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് ഇവിടുത്തെ വിശ്വാസം. വര്‍ഷമൊട്ടാകെ ഒട്ടേറെ തീര്‍ഥാടകര്‍ ഖ്വാജാ കനൂണ്‍ സാഹിബ് ദര്‍ഗ സന്ദര്‍ശിച്ചു പോരുന്നു. ഇസ്ലാമിക കലണ്ടര്‍ പ്രകാരം 940 ഹിജ്രിയിലാണ് ഖ്വാജാ കനൂണ്‍ സാഹിബ് അന്തരിച്ചത്.



Click it and Unblock the Notifications