പ്രകൃതി ഭംഗിക്ക് പേരു കേട്ട സ്ഥലമാണ് ദേവ് ഖോ. ഗ്വാളിയാര്‍ നഗരത്തില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണിത്. വ്യത്യസ്ഥങ്ങളായ നിരവധി വന്യ മൃഗങ്ങളുടെയും പക്ഷികളുടെയും കൂടി വാസസ്ഥാനമാണ് ദേവ് ഖോ. അതിനാല്‍ തന്നെ ഗ്വാളിയാറിലെത്തുന്ന സഞ്ചാരികളുടെ ലിസ്റ്റില്‍ മുന്‍ നിരയില്‍ തന്നെയാണ് ദേവ് ഖോയുടെ സ്ഥാനം.
ഇവിടെ മലമുകളിലായി ഒരു ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. പ്രകൃതി ഭംഗി തുളുമ്പി നില്‍ ക്കുന്ന അന്തരീക്ഷമായതിനാല്‍ തന്നെ ഫോട്ടോഗ്രാഫിക്ക് പറ്റിയ ഇടമാണിതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.



Click it and Unblock the Notifications