ഇന്ത്യയിലെ പ്രശസ്തമായ പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണ് ഗുജാരി മഹല്‍ . രാജ മാന്‍ സിംഗ് അദ്ദേഹത്തിന്റെ പത്നിയായ മ്രിഗ്നയാനിക്ക് വേണ്ടി പണി കഴിപ്പിച്ച കൊട്ടാരമാണിത്. ഗുജര്‍ വംശജയായ രാജ്ഞിയില്‍ നിന്നാണ് ഇതിനു ഗുജാരി മഹല്‍ എന്ന പേര് കിട്ടിയത്. 1922 ല്‍ പുരാവസ്തു വകുപ്പ് ഇതൊരു മ്യൂസിയമാക്കി മാറ്റിയെടുത്തു. 28 ഗ്യാലറികളിലായി 9000 ത്തോളം കരകൗശലവസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വിലപിടിപ്പുള്ള കല്ലുകള്‍ , ആഭരണങ്ങള്‍ , കളിമണ്‍ ബിംബങ്ങള്‍ , ആയുധങ്ങള്‍ , ശില്പങ്ങള്‍ , പെയിന്റിങ്ങുകള്‍ , കവിതകള്‍ ,ശിലാ ലിഖിതങ്ങള്‍ എന്നിവ ഇവിടുത്തെ ശേഖരങ്ങളില്‍ പെടുന്നു. ശലഭഞ്ഞിക യക്ഷി, ത്രിമൂര്‍ത്തി നടരാജ് അര്‍ത്ഥ നാരീശ്വര്‍ , യമരാജ് തുടങ്ങി ശില്പങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. നഗരത്തിന്റെ 75 വര്‍ഷത്തോളം പഴക്കമുള്ള മധു ,ധര്‍ ഭാഗങ്ങളുടെ ചിത്രങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
പതിനഞ്ചാം നുറ്റാണ്ടിലെ സംഗീതജ്ഞനായ താന്‍ സനെക്കുറിച്ചുള്ള ചരിത്ര രേഖകളും കൂട്ടത്തില്‍ കാണാം. യാത്രികരെ സംബന്ധിച്ചടുത്തോളം ഭാരതചരിത്രത്തിന്റെ വിശദമായ ഒരേട് തന്നെ ഇവിടെ വായിച്ചറിയാന്‍ സാധിക്കും.



Click it and Unblock the Notifications