മധ്യകാല വാസ്തുകലയുടേയും ഹിന്ദു വാസ്തുകലയുടേയും സമ്മിശ്ര രൂപമാണ് മന്‍ മന്ദിര്‍ പാലസ്. പതിനഞ്ചാം നൂറ്റാണ്ടിലെ തൊമര്‍ വംശത്തിലെ രാജ മാന്‍ സിംഗാണ് മന്‍ മന്ദിര്‍ പാലസ് പണിതുയര്‍ത്തിയത്. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള സ്ഥലമാണിത്. വൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കൊട്ടാരത്തിന്റെ നാല് നിലകളില്‍ രണ്ടെണ്ണം ഭൂമിക്കടിയിലാണ് പണിതിരിക്കുന്നത്.
രജപുത്രര്‍, ഡല്‍ഹി സുല്‍ത്താന്മാര്‍, മുഗളര്‍, മറാത്തികള്‍ ,സിന്ധികള്‍ ,ബ്രിട്ടീഷുകാര്‍ തുടങ്ങി പലരും ഇവിടെ അധികാരം സ്ഥാപിച്ചിട്ടുണ്ട് . കൊട്ടാരത്തിന്റെ അകത്തളങ്ങള്‍ പുഷ്പങ്ങള്‍ ,ഇലകള്‍ ,മൃഗങ്ങള്‍ ,മനുഷ്യര്‍ തുടങ്ങി ഒട്ടേറെ പെയിന്റിങ്ങുകള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നത് കാണാം.
അതിനാല്‍ തന്നെ പെയിന്റെട് ഹൗസ് എന്നും ഇതറിയപ്പെടുന്നു. പാലസിനുള്ളിലായി വൃത്താകൃതിയിലുള്ള ജയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മുഗള്‍ രാജാവായ ഔറംഗസേബ് സ്വന്തം സഹോദരനായ മുറാദിനെ വധിച്ചത് ഇവിടെ വച്ചാണ്. രജപുത്ര വനിതകള്‍ സതി അനുഷ്ഠിച്ച ജൗഹര്‍ പോണ്ട് കൊട്ടാരത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നു.



Click it and Unblock the Notifications