ഫൂല്‍ ബാഗിനടുത്തായി റാണി ലക്ഷ്മി ഭായ് സമാധി സ്ഥിതി ചെയ്യുന്നു. ത്സാന്‍ സിയിലെ വീറുറ്റ പോരാളിയായ റാണി ലക്ഷ്മി ഭായുടെ സ്മരണക്കായി പണി കഴിപ്പിച്ച സമാധിയാണിത് . ത്സാന്‍ സി റാണി എന്ന പേരിലാണ് റാണി ലക്ഷ്മി ഭായ് അറിയപ്പെട്ടിരുന്നത്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ 1857 ലെ സമരത്തില്‍ പോരാടിയ ധീരവനിതയാണവര്‍. ഏതാണ്ട് എട്ടു മീറ്ററോളം ഉയരമുളള റാണി ലക്ഷ്മി ഭായുടെ പ്രതിമ ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ മാസം റാണിയുടെ ഓര്‍മ്മക്കായ് ഒരുത്സവം ഇവിടെ ആഘോഷിച്ചു പോരുന്നു.



Click it and Unblock the Notifications