ഹിന്ദിയില്‍ 'സാസ്' എന്നാല്‍ അമ്മായിയമ്മയും 'ബഹു' എന്നാല്‍ മരുമകള്‍ എന്നുമാണ് അര്‍ത്ഥം. എന്നാല്‍ പേരു കേട്ട് ഇത് അവരുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. മഹാവിഷ്ണുവിന്റെ മറ്റൊരു പേരായ 'സസ്ത്രബഹു' എന്ന പേരില്‍ നിന്നാണ് ക്ഷേത്രത്തിനു ഈ പേര് ലഭിച്ചത്. ഗ്വാളിയാര്‍ കോട്ടയ്ക്കു കിഴക്ക് ഭാഗത്തായാണ് സാസ് ബഹു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് ഇവിടെ ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും സരസ്വതിയുടെയും രൂപങ്ങള്‍ ക്ഷേത്രവാതിലിലായി കൊത്തി വച്ചിട്ടുണ്ട്.
വലുതും ചെറുതുമായ രണ്ടു ക്ഷേത്ര നിര്‍മ്മിതികള്‍ ഇവിടെ കാണാന്‍ സാധിക്കും. പ്രധാനമായും ചെങ്കല്ല് കൊണ്ട് പണിതുയര്‍ത്തിയ ക്ഷേത്രത്തില്‍ താമരയുടെ രൂപങ്ങള്‍ കൊത്തിയിട്ടുണ്ട്. പിരമിഡിന്റെ ആകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. പതിനൊന്നാം നുറ്റാണ്ടിലെ കച്ച്വാഹ വംശത്തിലെ രാജാ മഹിപാലയാണ് സാസ് ബഹു ക്ഷേത്രം നിര്‍മ്മിച്ചത്.



Click it and Unblock the Notifications