സുര്യദേവന്റെ ആരാധനക്കായുള്ള ക്ഷേത്രമാണിത്. ഒറീസ്സയിലെ കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇവിടം പണി കഴിപ്പിച്ചിരിക്കുന്നത്. പുതുതായി നിര്‍മ്മിക്കപ്പെട്ട അമ്പലമാണെങ്കിലും ചുരുങ്ങിയ കാലയളവില്‍ തന്നെ ക്ഷേത്രം വളരെയധികം പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്നു. ഒട്ടനവധി തീര്‍ഥാടകര്‍ ഇവിടെ ആരാധനക്കായി എത്തുന്നുണ്ട്.
1988 ല്‍ ജി ഡി ബിര്‍ളയാണ് ഇത് നിര്‍മ്മിച്ചത്. മാര്‍ബിളും ചെങ്കല്ലും ചേര്‍ന്ന് കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ വാസ്തുവിദ്യയുടെ പിന്‍ ബലത്തോടെ ക്ഷേത്രം പടുത്തുയര്‍ത്തിരിക്കുന്നു. ക്ഷേത്രത്തിന്റെ അകത്തളങ്ങള്‍ മാര്‍ബിള്‍ കൊണ്ടാണ് പണിതിരിക്കുന്നത്. പുറമേ വിവിധ ദേവകളുടെ രൂപങ്ങളും കാണാന്‍ സാധിക്കും. മനോഹരമായ ഒരു പൂന്തോട്ടവും മറ്റുമായി ശാന്തമായ ഒരന്തരീക്ഷമാണ് ഇവിടെ ക്ഷേത്രപരിസരമാകെ ദ്രിശ്യമാകുന്നത്.



Click it and Unblock the Notifications