ഹരിദ്വാറിലെ നാല്‍പര്‍വ്വതമുകളിലാണ് ചണ്ഡീദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ തന്നെ പേരുകേട്ട ആരാധനായലങ്ങളില്‍ ഒന്നാണ് ചണ്ഡീദേവീ ക്ഷേത്രം. 1929ലാണ് ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. 52 ശക്തിപീഠങ്ങളില്‍ ഒന്നാണ് ചണ്ഡീദേവീ ക്ഷേത്രം എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ ഉള്ള വിഗ്രഹം സ്ഥാപിച്ചത് ശങ്കരാചാര്യരാണ് എന്നും കരുതപ്പെടുന്നു.
ശുംഭ - നിശുംഭന്മാരെ വധിച്ച ശേഷം ചണ്ഡികാ ദേവി വിശ്രമിച്ച സ്ഥലമാണ് നീല്‍പര്‍വ്വതം എന്നാണ് കരുതപ്പെടുന്നത്. ഹരിദ്വാറില്‍ നിന്നും ഓട്ടോറിക്ഷയിലോ ടാക്‌സിയിലോ ഇവിടെയെത്താം. കേബിള്‍ കാറിലാണെങ്കില്‍ കേവലം 25 മിനുട്ട് കൊണ്ട് ഇവിടെ എത്തിച്ചേരാം.



Click it and Unblock the Notifications