തീര്‍ത്ഥാടനത്തിന് പേരുകേട്ട ഹരിദ്വാറിലെ പ്രശസ്തമായ ഷോപ്പിംഗ് കേന്ദ്രമാണ് മോത്തി ബസാര്‍. ഹര്‍ കി പൗരിക്കും അപ്പര്‍ റോഡിനും ഇടയിലായാണ് മോത്തി ബസാര്‍ സ്ഥിതിചെയ്യുന്നത്. ഗംഗാനദിയിലെ പവിത്രമായ ജലം ഇവിടെ നിന്നും വാങ്ങാന്‍ സാധിക്കും. രുദ്രാക്ഷം, സാളഗ്രാമം, കുങ്കുമം തുടങ്ങിയവയാണ് ഇവിടെ നിന്നും വാങ്ങാന്‍ കിട്ടുന്ന മറ്റു പ്രധാനപ്പെട്ട സാധനങ്ങള്‍. അച്ചാറുകള്‍, ആയുര്‍വേദ മരുന്നുകള്‍, ദൈവങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവും മോത്തി ബസാറില്‍ വാങ്ങാന്‍ സാധിക്കും.



Click it and Unblock the Notifications