എട്ട് പാദങ്ങള്‍ എന്നാണ് അഷ്ടപദത്തിന്റെ അര്‍ത്ഥം. മഞ്ഞ് മൂടിക്കിടക്കുന്ന ഹിമാലയന്‍ നിരകളില്‍ അഷ്ടപദ ആത്മീയ കേന്ദ്രം സ്ഥിതി ചെയ്യുന്നതായി ജൈന പണ്ഡിതന്മാര്‍ പറയപ്പെടുന്നു. ബദ്രിനാഥിന്റെ വടക്ക് ഏകദേശം 168 മൈല്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും പറയപ്പെടുന്നു. മനസരോവര്‍ തടാകത്തില്‍ (ഇപ്പോള്‍ ചൈനക്കാരുടെ അധീനതയില്‍ ) നിന്നും ചുരുങ്ങിയത് 7 മൈലോളം മതി അവിടേക്ക് എന്നും വിശ്വസിക്കപെടുന്നു. ഒന്നാമത്തെ തീര്‍ത്ഥങ്കരനായ ഭഗവാന്‍ ഋഷഭദേവിനു മോക്ഷം ലഭിച്ചത് ഇവിടെ വെച്ചാണ്. അദ്ദേഹത്തിന്റെ മകനായ മഹാരാജ ഭരത ചക്രവര്‍ത്തി ഋഷഭദേവിന്റെ ഓര്‍മയ്ക്കായ് അഷ്ടപദ മലകളില്‍ വജ്രങ്ങള്‍ കൊണ്ടലങ്കരിച്ച ഒരു കൊട്ടാരം നിര്‍മ്മിച്ചിട്ടുണ്ട്. അഷ്ടപദം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ ക്കും മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈയൊരു വിശ്വാസത്തിന്റെ പുറത്ത് ജൈന മതക്കാര്‍, അഷ്ടപദത്തിന്റെ അതെ മാതൃകയില്‍ ഒരു നിര്‍മ്മിതി ഹസ്തിനപുരത്തും പണികഴിപ്പിച്ചു. ഇതിലെ രാജകീയമായ തീര്‍ത്ഥം പണികഴിപ്പിക്കാന്‍ രണ്ട് ദശകമെടുത്തു, ഏകദേശം 25 കോടി രൂപയും. 151 അടി പൊക്കവും 108 അടി വ്യാസവുമുള്ള ഈ നിര്‍മ്മിതിയിലേക്ക് എത്തിച്ചേരാന്‍ നാല് വാതിലുകള്‍ ഉണ്ട്. 108 അടി ഉയരമുള്ള എട്ട് പടവുകള്‍ ഈ തീര്‍ത്ഥത്തിനു ഭയാനകമായ ഒരു ഭംഗി നല്‍കുന്നു.



Click it and Unblock the Notifications