മഹാഭാരത കാലഘട്ടത്തിലാണ് ഹസ്തിനപുരിയില്‍ കരണ്‍ ടെമ്പിള്‍ പണികഴിപ്പിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ശിവഭഗവാനാണ് ആരാധന. മഹാഭാരത കഥയിലെ പ്രധാനിയായ കര്‍ണ്ണനാണ് ശ്രീകോവിലും ശിവലിംഗവും സംഭാവന ചെയ്തതെന്നും വിശ്വസിക്കപ്പെടുന്നു. മഹാഭാരത കഥയില്‍ കര്‍ണന്റെ ഐതിഹാസികമായ ജീവിതത്തെയും, അദ്ദേഹത്തിന്റെ ദാനശീലത്തെയും പറ്റി അതിമനോഹരമായി വര്‍ണിക്കുന്നുണ്ട്. പഴയ ഗംഗ നദിയുടെ തീരത്തുള്ള ഒരു ചെറിയ കുന്നിനു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇത് ചെറിയൊരു ക്ഷേത്രമാണെങ്കില്‍ കൂടിയും, ഇവിടെയ്ക്കെത്തുന്ന അനവധിയായ ഭക്തരുടെയും, തീര്‍ത്ഥാടകരുടെയും, സന്ദര്‍ശകരുടെയും തിരക്ക് ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ്. കടും പിങ്ക് നിറമാണ് ക്ഷേത്ര ഭിതികള്‍ ക്ക്. ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള ജോലികള്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.



Click it and Unblock the Notifications