Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹസ്തിന പുരി » ആകര്‍ഷണങ്ങള് » നിസ്യാജി

നിസ്യാജി, ഹസ്തിന പുരി

21

ആദിനാഥ് പ്രഭു രാജഭരണം ഒഴിയുകയും സന്ന്യാസിയുടെ ജീവിതം നയിക്കുകയും ചെയ്തതായാണ് വേദങ്ങളില്‍  പ്രതിപാദിക്കുന്നത്. അന്ന് മുതല്‍  അദ്ദേഹം ഒരു താപസന്റെ ജീവിതമാണ്‌ നയിച്ചത്. ഏകദേശം ഒരു വര്‍ഷക്കാലത്തോളം അദ്ദേഹം ഉപവാസമാനുഷ്ഠിച്ചു. ഉപവാസം തടസ്സപ്പെടുത്താന്‍ ആരും തുനിഞ്ഞില്ല, കാരണം മറ്റൊന്നല്ല, ഈയൊരു അനുഷ്ഠാനത്തെക്കുറിച്ച് സാധാരണക്കാര്‍ക്ക് ആര്‍ക്കുമറിയില്ലായിരുന്നു.

ഹസ്തിനപുരി രാജാവിന്റെ ഇളയസഹോദരനായ ശ്രേയാന്‍സ കുമാര്‍, ഇദ്ദേഹത്തിന്റെ ഈയൊരു അഗ്നിപരീക്ഷയെക്കുറിച്ചറിയുകയും, ഒരു വൈശാക ശുക്ള ത്രിതിയ ദിവസത്തില്‍  അദ്ദേഹത്തിന് കരിമ്പിന്‍ നീര് കൊടുത്ത് ഉപവാസം അവസാനിപ്പിക്കുകയും ചെയ്തു.

ഉപവാസമവസ്സാനിപ്പിച്ചതിന്റെ ഈയൊരു സ്മരണ നിലനിര്‍ത്താന്‍ വേണ്ടി ശ്രേയാന്‍സ കുമാര്‍ ഇവിടെയൊരു സ്തൂപവും ക്ഷേത്രവും പണികഴിപ്പിക്കുകയും ചെയ്തു. പരണ ക്ഷേത്രം ആദിനാഥ്  നിസ്യാജി എന്നാണ് ഇതറിയപ്പെടുന്നത്. കൂടാതെ, അദ്ദേഹം ആദിനാഥ് പ്രഭുവിന്റെ പാദമുദ്ര ഒരു കല്ലില്‍  കൊത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ ക്ഷേത്രം ഹസ്തിനപുരിയില്‍  ഗംഗ കനാലിനു സമീപം സ്ഥിതി ചെയ്യുന്നു.

ക്ഷേത്രത്തിലെ ആദിനാഥന്റെ പാദമുദ്ര പൂജിക്കാന്‍ വേണ്ടി പതിനായിരക്കണക്കിന്  ഭക്തരാണ് നിസ്യാജിയിലേക്ക് എത്തിച്ചേരുന്നത്. പല പുണ്യദിവസങ്ങളിലും (ദാസ്‌- ലക്ഷണ്‍ പൂജ ദിനം, അക്ഷയ ത്രിതിയ ദിനം, ഹോളി, കാര്‍ത്തിക പൂര്‍ണിമ ദിനം) ഇവിടെ പലവിധ സാംസ്കാരിക പരിപാടികള്‍  നടത്താറുണ്ട്. കൂടാതെ എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസത്തില്‍  ഒരു മഹായാഗവും നടത്തപ്പെടുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed