കര്‍ണാടകത്തില്‍ പശ്ചിമഘട്ടനിരകളിലായി ഭദ്രനദിയുടെ തീരത്താണ് ഈ പ്രശസ്തമായ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹൊറനാട് ശ്രീക്ഷേത്രം എന്നും അന്നപൂര്‍ണേശ്വരീക്ഷേത്രത്തിന് പേരുണ്ട്. നിബിഢവനത്തിന് സമീപത്താണ് ഈ ക്ഷേത്രം. പഴയക്ഷേത്രം പുനരുദ്ധാരണം നടത്തി ഇപ്പോള്‍ ആദി ശക്ത്യാത്മക ശ്രീ അന്നപൂര്‍ണേശ്വരീ ക്ഷേത്രം എന്നാണ് ഈ ദേവാലയം ഇപ്പോള്‍ അറിയപ്പെടുന്നത്.
ശംഖ്, ചക്ര, ഗദാധാരിയായ ശ്രീ അന്നപൂര്‍ണേശ്വരിയെയും ചതുര്‍ബാഹുവായ ഗായത്രീദേവിയെയും ഇവിടെ കാണാം. വളരെ കാലത്തിന് മുന്‍പ് അഗസ്ത്യമഹര്‍ഷിയാണ് ആദി ശക്ത്യാത്മക ശ്രീ അന്നപൂര്‍ണേശ്വരീദേവിയെ ഇവിടെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മൂന്ന് നേരം ഭക്ഷണവും താമസസ്ഥലവും സൗജന്യമാണിവിടെ.



Click it and Unblock the Notifications