ഹൂബ്ലിയിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ് ഇസ്‌കോണ്‍ ക്ഷേത്രം. രായപൂരിലാണ് ഇസ്‌കോണ്‍ ക്ഷേത്രം. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍) സൊസൈറ്റിയാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. 2006 ഫെബ്രുവരി 12 നായിരുന്നു ക്ഷേത്രം ഉദ്ഘാടനം.
ബാംഗ്ലൂരിലെ ഇസ്‌കോണ്‍ ക്ഷേത്രത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെയും നിര്‍മാണം. പ്രതിദിനം ധാര്‍വ്വാഡ് - ഹൂബ്ലി പ്രദേശത്തെ എണ്‍പതിനായിരത്തോളം സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യഭക്ഷണം നല്‍കുക വഴി ലോകപ്രശസ്തമാണ് ഇസ്‌കോണ്‍ ക്ഷേത്രം.



Click it and Unblock the Notifications