അപൂര്‍വ്വയിനം ജീവജാലങ്ങളെ സംരക്ഷിക്കാനായാണ് മണിപ്പൂര്‍ സുവോളജിക്കല്‍ ഗാര്ഡന് ആരംഭിച്ചത്. ഇംഫാലില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ഇംഫാല്‍- കാംങ്ചുപ്പ് റോഡിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. എട്ട് ഹെക്ടറുകളിലായി സുവോളജിക്കല്‍ പാര്‍ക്ക് വ്യാപിച്ച് കിടക്കുന്നു. ജ്യുവല്‍ ബോക്സ് ഓഫ് മണിപ്പൂര്‍ എന്നും ഇവിടം അറിയപ്പെടുന്നു.
ലിസ്സോം, സംഗായ് എന്ന മാന്‍ എന്നിവ ഇവിടെയുള്ള അപൂര്‍വ്വ ഇനം ജീവികളാണ്. 55 ഇനം പക്ഷികളും, 420 ഇനം മൃഗങ്ങളും ഇവിടെയുണ്ട്. ഇവയില്‍ വംശനാശ ഭീഷണി നേരിടുന്ന പതിനാല് ഇനം ജീവികളും ഉള്‍പ്പെടുന്നു.
പാര്‍ക്കിന്റെ തെക്ക് ഭാഗത്താണ് മണിപ്പൂര്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ഭാഗത്ത് ലാംഗോള്‍ റോഡും, മറ്റ് ഭാഗങ്ങളില്‍ നെല്‍ പാടങ്ങളുമാണ്. ഇവിടെ ഒരു ദിവസം ചെലവഴിക്കാന്‍ മാത്രമുള്ള കാഴ്ചകളുണ്ട്.