Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇംഫാല്‍ » ആകര്‍ഷണങ്ങള് » സാംബന്‍ - ലെയ് -സെക്പില്‍ ഗാര്‍ഡന്‍

സാംബന്‍ - ലെയ് -സെക്പില്‍ ഗാര്‍ഡന്‍, ഇംഫാല്‍

44

സാംബന്‍ - ലെയ് -സെക്പില്‍ ഇംഫാല്‍ നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 61 അടി ഉയരമുള്ള സാംബന്‍ - ലെയ് -സെക്പില്‍ എന്ന വൃക്ഷത്തിന്‍റെ സാന്നിധ്യത്താല്‍ ഇവിടം ഏറെ പ്രശസ്തമാണ്. ഉയരത്തിന്‍റെ പേരില്‍ ഈ വൃക്ഷം 1991 ല്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സിലും, 1999 ല്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിലും രേഖപ്പെടുത്തപ്പെട്ടു. സാംബല്‍ എന്ന മണിപ്പൂരി വാക്കിന് വേലി എന്നും, ലെയ് എന്ന വാക്കിന് പുഷ്പം എന്നുമാണ് അര്‍ത്ഥം.

സാംബന്‍ - ലെയ് -സെക്പില്‍ എന്നതിന്‍റെ ബൊട്ടാണിക്കല്‍‌ നാമം ഡുറാന്‍റ റെപെന്‍സ് ലിന്‍ എന്നാണ്. മണിപ്പൂരില്‍ കാണുന്ന ഒരിനം ചെറുവൃക്ഷമാണിത്. ഈ വന്‍ ഉയരമുള്ള വൃക്ഷം കണ്ടെത്തിയത് 1983 ല്‍ മോറിയാണ്ടം ഒകേന്ദ്ര കുംബ്ലിന്‍ എന്നയാളാണ്. ഇദ്ദേഹം തന്നെയാണ് ഇതിന് സാംബന്‍ - ലെയ് എന്ന് പേരിട്ടത്. മണിപ്പൂരില്‍ വീടുകള്‍ക്ക് വേലികെട്ടാന്‍ ഉപയോഗിക്കുന്ന ഈ കുറ്റിച്ചെടി 61 അടി ഉയരമുള്ള മരമായി വളര്‍ന്നതിലാണ് ഇതിന്‍റെ പ്രത്യേകത.

ആദ്യകാലത്ത് ഈ മരം പ്രദര്‍ശനങ്ങള്‍ക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാല്‍ ഉയരം വര്‍ദ്ധിച്ചതോടെ ഇത് സ്ഥിരമായി ഗാര്‍ഡനില്‍ തന്നെ സ്ഥാപിച്ചു. സ്കൈ ഫ്ലവര്‍ എന്ന പേരിലും ഈ മരം അറിയപ്പെടുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed