ഇന്‍ഡോറില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് അന്നപൂര്‍ണ്ണ. പല കാരണങ്ങളാല്‍ ഈ ക്ഷേത്രം പ്രശസ്‌തമാണ്. ഇന്‍ഡോറിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഒമ്പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ ഇന്‍ഡോ-ആര്യന്‍, ദ്രാവിഡിയന്‍ ശൈലികള്‍ ഉപയോഗിച്ചിട്ടുണ്ട്.
നൂറടിയില്‍ കൂടതല്‍ ഉയരമുള്ള ഈ ക്ഷേത്രം അന്നത്തിന്റെ ദേവിയായി അന്നപൂര്‍ണ ദേവിയെ ആരാധിക്കുന്നതിന് വേണ്ടിയുള്ളതാണ്. ലോക പ്രശസ്‌തമായ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ നിര്‍മാണ ശൈലിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം.
ക്ഷേത്രകവാടത്തെ താങ്ങിനിര്‍ത്തുന്നത് നാല് ആനകള്‍ ചേര്‍ന്നാണ്. ക്ഷേത്രത്തിനകത്ത് അന്നപൂര്‍ണ, ശിവന്‍, ഹനുമാന്‍, കാല ഭൈരവന്‍ എന്നിവര്‍ക്കായി പ്രത്യേക ശ്രീകോവിലുകളുണ്ട്. ക്ഷേത്രത്തിന്റെ പുറം മതില്‍കെട്ടുകളില്‍ പുരാണ കഥാപാത്രങ്ങളുടെ പ്രതിരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കമലാസനനായിരിക്കുന്ന കാശി വിശ്വനാഥന്റെ പതിനാലര അടി പൊക്കമുള്ള പ്രതിമയാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം.



Click it and Unblock the Notifications