മലനിരകളാല്‍ മനോഹരമായ പ്രദേശമാണ് ഗോമാതഗിരി. ജൈനമത ക്ഷേത്രങ്ങളാല്‍ പ്രശസ്‌തമാണിവിടം. ഗോമാതേശ്വരന്‍ അഥവ ബാഹുബലിയുടെ ഭീമാകാര പ്രതിമയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ശ്രാവണ ബലഗോളയിലേതിന് സമാനമായ ഈ പ്രതിമയുടെ ഉയരം 21 അടിയാണ്. ജൈനമത്തിലെ 24 തീര്‍ത്ഥങ്കരന്‍മാര്‍ക്കായുള്ള 24 മാര്‍ബിള്‍ ക്ഷേത്രങ്ങള്‍ ഗോമാതഗിരിയിലുണ്ട്.
പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും ധ്യാനിക്കുന്നതിനും അനുയോജ്യമായ സ്ഥലമാണിത്. വിശ്രമ വസതി, ഭക്ഷണ ശാല, ധര്‍മ്മശാല തുടങ്ങി സന്ദര്‍ശകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.



Click it and Unblock the Notifications