ഇന്‍ഡോര്‍ നഗരത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ഇടമാണ് സെന്‍ട്രല്‍ മ്യൂസിയമെന്നും അറിയപ്പെടുന്ന ഇന്‍ഡോര്‍ മ്യൂസിയം. നഗരത്തിന്റെ നിലവിലെ ജീവിതഅവസ്ഥയിലേയ്‌ക്ക് എത്തിച്ചേരുന്നതിന് വഴി തെളിച്ച നഗര വത്‌കരണവും മുന്‍ തലമുറക്കാരുടെ ജീവിത ശൈലികളും സംസ്‌കാരവും പാരമ്പര്യവും അറിയാന്‍ ആഗ്രഹിക്കുന്നവര്‍് മ്യൂസിയം സന്ദര്‍ശിച്ചാല്‍ അതിനുള്ള അവസരം ലഭിക്കും. ഇന്‍ഡോറില്‍ രൂപം കൊണ്ട പരമര്‍ ശില്‍പങ്ങളെ കുറിച്ചറയാനുള്ള ഏറ്റവും നല്ല സ്ഥവും ഇതാണ്.
ചരിത്രാതീത കാലത്തെ പുരാവസ്‌തുക്കള്‍, നാണയങ്ങള്‍, ആയുധങ്ങള്‍, കൊത്തുപണികള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ സംരംക്ഷിച്ചിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ ചരിത്രമറിയാനുള്ള എറ്റവും നല്ല സ്ഥലം അവിടുത്തെ മ്യൂസിയങ്ങളാണ്. ഇന്‍ഡോറിന്റെ ചരിത്രമറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥമാണ് ഇന്‍ഡോര്‍ മ്യൂസിയം.



Click it and Unblock the Notifications