ഇന്‍ഡോറിലെ പ്രധാന മതകേന്ദ്രമാണ് ഖജ്രാന ഗണശ ക്ഷേത്രം. റാണി അഹല്യബായ് ഹോള്‍ക്കര്‍ ആണ് ക്ഷേത്രം പണികഴിപ്പിച്ചത്. ഗണപതിയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നിരവധി പേര്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. ബുധനാഴ്‌ചയും ഞായറഴ്‌ചയുമാണ് വിശ്വാസികള്‍ കൂടുതലായി എത്തുന്നത്.
മറ്റ് പ്രതിഷ്‌ഠകളും ഇവിടെയുണ്ട്. ഗണിപതിയ്‌ക്ക് പ്രാധാന്യമുള്ള വിനായക ചതുര്‍ത്ഥി നാളിലാണ് ഇവിടുത്തെ പ്രധാന ഉത്സവം. തദ്ദേശ വാസികള്‍ക്കിടയില്‍ മാത്രമല്ല ഈ ക്ഷേത്രം പ്രശസ്‌തമായിരിക്കുന്നത് നിരവധി വിനോദ സഞ്ചാരികളും ഇവിടേയ്‌ക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഇന്‍ഡോറിലെത്തിയാല്‍ ഈ ക്ഷേത്രം ഒരിക്കലെങ്കിലും സന്ദര്‍ശിക്കാത്തവര്‍ അപൂര്‍വ്വമാണ്.



Click it and Unblock the Notifications