ചരിത്രപരമായ പ്രാധാന്യമുള്ള ജബല്‍പ്പൂരിലെ മറ്റൊരിടമാണ് ചുവാസത് യോഗിനി ക്ഷേത്രം. മാര്‍ബിള്‍ പാറക്കെട്ടുകള്‍ക്കരികെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാദേവിയുടെ 64 കിങ്കരന്മാരുടെ രൂപങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവിടുത്തെ മറ്റൊരു പ്രത്യേകത ദുര്‍ഗ്ഗാദേവിയുടെ അനേകം പ്രതിമകള്‍ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്ന ശിവഭഗവാന്‍റെ വിഗ്രഹമാണ്. 1000 എ.ഡിയില്‍ കാളിചുരി രാജവംശം സ്ഥാപിച്ച ഈ ക്ഷേത്രം മുഗള്‍ അധിനിവേശക്കാലത്ത് തകര്‍ക്കപ്പെട്ടു.
തകര്‍ക്കപ്പെട്ടുവെങ്കിലും ഈ ക്ഷേത്രത്തിലെ മികവുറ്റ കൊത്തുപണികള്‍ ഇന്നും കേടുകൂടാതെ നില്‍ക്കുന്നു. നിലവറയില്‍ ദുര്‍ഗ്ഗാവതി ദേവിയുടെ ഓര്‍മ്മനിലനിര്‍ത്തുന്ന ഒരു ലിഖിതം കാണാനാവും. ഈ ക്ഷേത്രത്തെയും ഗോണ്ട് റാണി ദുര്‍ഗ്ഗാവതി കൊട്ടാരത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ടണല്‍ ഇവിടെയുണ്ട്. നിര്‍മ്മാണത്തില്‍ അങ്ങേയറ്റം കരവിരുത് പ്രകടമാക്കുന്ന ഒരു വലിയ ക്ഷേത്രമാണിത്.



Click it and Unblock the Notifications