പല തരത്തില്‍ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് റാണി ദുര്‍ഗ്ഗാവതി മ്യൂസിയം. 1964 ല്‍ റാണി ദുര്‍ഗ്ഗാവതിയുടെ ഭരണകാലത്തിന്‍റെ സ്മരണ നിലനിര്‍ത്താനായാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. രാജഭരണത്തിന്‍റെ കുലീനതയും, ആഡംബരവും ഇവിടെ കണ്ട് മനസിലാക്കാം.
ദുര്‍ഗ്ഗാവതിയുടെ ജീവിതവും, ഭരണകാലത്തിന്‍റെ അവശേഷിപ്പുകളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. നാണയങ്ങള്‍, ലിഖിതങ്ങള്‍, പാത്രങ്ങള്‍, പെയിന്‍റിംഗുകള്‍, വീട്ടുപകരണങ്ങള്‍, ആയുധങ്ങള്‍, പസ്തകങ്ങളും രേഖകളും, തുടങ്ങിയവയൊക്കെ ഇവിടെ കാണാനാവും. ചരിത്രകുതുകികള്‍ക്ക് ഏറെ താല്പര്യമുണര്‍ത്തുന്ന ഇടമാണിവിടം.



Click it and Unblock the Notifications