ജയന്തിയാ ഹില്‍സിലെ ലാസ്‌കെയിന്‍ ബ്‌ളോക്കിലെ ലൂക്‌സി ഗ്രാമത്തിലാണ് ലൂക്‌സി അഥവാ കുപ്‌ളി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏതാണ്ട് 40 കിലോമീറ്റര്‍ അകലെയാണ് പാര്‍ക്ക്. പാര്‍ക്കിന്റെ വികസനത്തിനായി ജില്ലാ ഭരണകൂടം വനംവകുപ്പിന്റെ സഹകരണത്തോടെ ഇവിടേക്ക് ഒരു റോഡ് നിര്‍മ്മിക്കുകയുണ്ടായി. വ്യൂ പോയിന്റ്‌സില്‍ വേലികള്‍, സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ബഞ്ചുകള്‍ മുതലായവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് കളിക്കാനായി പല സംവിധാനങ്ങളും പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഒരു ദിവസം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണിതെന്ന് നിസ്സംശയം പറയാം.
കുപ്‌ളി നദിക്കരയില്‍ ഒരു റിക്രിയേഷന്‍ സെന്ററും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ലൂക്‌സി സെന്റര്‍ സ്‌കൂള്‍ ഓര്‍ഗനൈസേഷന്‍ പതിവായി ഇവിടെ നീന്തല്‍ മത്സരങ്ങളും ബോട്ട് റേസിംഗ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഷില്ലോംഗില്‍ നിന്ന് ടാക്‌സിയില്‍ ഇവിടെ എത്താനാകും.



Click it and Unblock the Notifications