ജയന്തിയാ ഹില്‍സ് ജില്ലയിലെ ഉംകിയാങ് ഗ്രാമത്തിന് അടുത്താണ് ഉ ലും സുനരാജാ സ്ഥിതി ചെയ്യുന്നത്. ഷില്ലോംഗില്‍ നിന്ന് റോഡ് മാര്‍ഗം ഈ ഗ്രാമത്തിലെത്താന്‍ മൂന്ന് മണിക്കൂര്‍ 12 മിനിറ്റ് വേണം. പച്ചപ്പ് നിറഞ്ഞ ഒരു കുന്നിന് പ്രദേശമാണ് യു ലും സുനരാജാ. ഇവിടേയ്ക്കുള്ള വഴിയില്‍ ഒരു തടാകവും കാണാം.
വയസ്സായ ആനകള്‍ ഇവിടെ വന്ന് ആഴമുള്ള ഈ തടാകത്തില്‍ മുങ്ങി മരണം വരിക്കുമെന്ന വിശ്വാസം പ്രദേശവാസികള്‍ക്കിടയിലുണ്ട്. ഇവിടെ മരിക്കുന്ന ആനകളുടെ കൊമ്പുകള്‍ സംരക്ഷിക്കുന്നതിനായി തടാകത്തില്‍ വലിയൊരു പാമ്പ് ഉള്ളതായും പറയപ്പെടുന്നു.
ജീവിതത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തില്‍ അല്‍പ്പസമയം ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് യു ലും സുനരാജാ സന്ദര്‍ശനം മികച്ച അനുഭവമായിരിക്കും.
ഇവിടേക്ക് വരാന്‍ ഷില്ലോംഗില്‍ നിന്ന് കാറുകള്‍ ലഭിക്കും.