നഹര്‍ഗഡ് ബയോളജിക്കല്‍ പാര്‍ക്ക് എന്നുകൂടി അറിയപ്പെടുന്ന ഈ പാര്‍ക്കില്‍ പലതരത്തിലുള്ള സസ്യലതാദികളും ജിവികളുമുണ്ട്. ഏതാണ്ട് 7.2 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്താരം. നഹര്‍ഗഡ് കോട്ടയ്ക്കടുത്താണിത്. പലതരത്തിലുള്ള പാറക്കല്ലുകളും മണല്‍ക്കല്ലുകളും ഇവിടെ കാണാം. കടുവ, കുരങ്ങ്, പലതരം ഇഴജന്തുക്കള്‍ എന്നിവയും ഇവിടെയുണ്ട്. ദേശാടനപ്പക്ഷികളെയും ഇവിടെകാണാം. പാര്‍ക്കിന്റെ സൗന്ദര്യം മുഴുവനായി ആസ്വദിക്കണമെങ്കില്‍ ജംഗിള്‍ സഫാരിയ്ക്ക് പോകണം.



Click it and Unblock the Notifications



