പീര്‍ ബുദാന്‍ അലി ഷാ എന്ന മുസ്ലിം സൂഫിവര്യന്റെ ഖബറിടത്തിന് മുകളില്‍ പണിത മന്ദിരമാണ് ഈ ദര്‍ഗ. അഞ്ഞൂറ് വര്‍ഷക്കാലം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നു എന്ന അതിശയോക്തിപരമായ ഒരു വിശ്വാസം ഇദ്ദേഹത്തെ കുറിച്ച് ആളുകള്‍ തലമുറകളായ് വെച്ചുപുലര്‍ത്തുന്നു. സുദീര്‍ഘവും ആരോഗ്യസുദൃഢവുമായ ജീവിതത്തിന് വേണ്ടി പാല്‍ മാത്രമേ ഇദ്ദേഹം ഭക്ഷിച്ചിരുന്നുള്ളു എന്ന് പറയപ്പെടുന്നു. പ്രതിവര്‍ഷം ആയിരക്കണക്കിന് വിശ്വാസികളാണ് ഇദ്ദേഹത്തിന്റെ മഖ്ബറ സന്ദര്‍ശിക്കുന്നത്.
സിഖ് മതത്തിലെ പത്താമത്തെയും ഒടുവിലത്തെയും ആചാര്യനായ ഗുരു ഗോവിന്ദ് സിംങുമായി ഇദ്ദേഹം ഉറ്റ സൌഹൃദം വെച്ച് പുലര്‍ത്തിയിരുന്നു. ബാബയുടെ ആരാധകരും അതോടൊപ്പം വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട വിശ്വാസികളും വ്യാഴാഴ്ച ദിവസങ്ങളില്‍ ഇവിടെ വന്ന് ഈ ഐതിഹാസിക സന്യാസിവര്യനെ പ്രണമിക്കുന്നു.



Click it and Unblock the Notifications