ജമ്മുവിലെ തിരക്ക്പിടിച്ച കമ്പോളമേഖലയാണ് രഘുനാഥ് ബസാര്‍. നിത്യോപയോഗ സാധനങ്ങള്‍ വില്ക്കുന്ന കേവലമൊരു ചന്ത എന്നതിലുപരി നൈസര്‍ഗ്ഗികമായി ഉണക്കിയ ഡ്രൈഫ്രൂട്ടുകള്‍ക്ക് പേര് കേട്ടതാണ് ഈ സ്ഥലം. അക്റോട്ട്, ബദാം, മുന്തിരി എന്ന് തുടങ്ങിയ ഒരുപാട് പഴങ്ങളുടെ ഉണക്കിയ ഫലങ്ങള്‍ ഇവിടത്തെ ക്രയവിക്രയങ്ങളില്‍ പ്രധാനമാണ്. മിതമായ വിലയില്‍ ഇതെല്ലാം ഇവിടെനിന്ന് ലഭിക്കും. ഡ്രൈഫ്രൂട്ടുകള്‍ക്ക് പുറമെ മനോഹരമായ കശ്മീരി കൈത്തറികളും ദോഗ്ര ആഭരണങ്ങളും ഇവിടെ കിട്ടും. ബര്‍ഫി എന്ന പ്രാദേശിക മധുരപലഹാരം സന്ദര്‍ശകരെ കൊതിപ്പിച്ച് ബസാറിലെവിടെയും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം.



Click it and Unblock the Notifications