സംഹാരദേവനായ ശിവന് സമര്‍പ്പിതമായ ക്ഷേത്രമാണിത്. 1883 ല്‍ രണ്‍ബീര്‍ മഹാരാജാവാണ് ഇത് പണിതത്. ഈ ക്ഷേത്രത്തില്‍ വിശാലമായ രണ്ട് ഹാളുകളുണ്ട്. ശിവന്റെ പുത്രന്മാരായ വേല്‍ മുരുകന്‍ അഥവാ കാര്‍ത്തികേയന്റെയും ഗണേശന്റെയും രൂപങ്ങള്‍ കൊണ്ട് ഈ ഹാളുകള്‍ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. 15 സെന്റിമീറ്റര്‍ നീളത്തില്‍ പളുങ്ക്‍ നിര്‍മ്മിതമായ പന്ത്രണ്ടോളം ശിവലിംഗങ്ങള്‍ക്ക് പുറമെ ഏഴര അടി നീളമുള്ള വലിയൊരു ശിവലിംഗവും ക്ഷേത്രത്തില്‍ പുണ്യപ്രതിഷ്ഠ നേടിയിട്ടുണ്ട്. കൂടാതെ ശിലാപാളികളില്‍ ഉറപ്പിച്ചിട്ടുള്ള വേറെയും അനേകം ശിവലിംഗങ്ങള്‍ ക്ഷേത്രത്തിലെങ്ങും സന്ദര്‍ശകര്‍ക്ക് കാണാം.



Click it and Unblock the Notifications