ജൈനതീര്‍ത്ഥാടകര്‍ക്കായുള്ള ഏറ്റവും വലിയ വിശ്രമ കേന്ദ്രമാണ് ജെയ്‌ന്‍ മന്ദിര്‍ ധര്‍മശാല. ജാമുയി ജില്ലയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ഷത്രിയ ഗ്രാം കുണ്ഡിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഏത് സമയത്തും സന്ദര്‍ശനം നടത്താം.
വിശ്രമ കേന്ദ്രത്തിന് ഉള്ളിലായി ഒരു വലിയ മഹാവീര ക്ഷേത്രമുണ്ട്. ജാമുയി ജില്ലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സികന്ദ്ര ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആഢംബരത്താലും ശാന്തതയാലും ജെയ്‌ന്‍ മന്ദിര്‍ ധര്‍മശാല രാജ്യത്തുടനീളം പ്രശസ്‌തമാണ്.



Click it and Unblock the Notifications